സര്‍ക്കാരിനെതിരേയുള്ള സമരപരിപാടികള്‍: എല്‍ഡിഎഫ് യോഗം ഞായറാഴ്ച
സര്‍ക്കാരിനെതിരേയുള്ള സമരപരിപാടികള്‍: എല്‍ഡിഎഫ് യോഗം ഞായറാഴ്ച
Friday, September 19, 2014 11:53 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സര്‍ക്കാരിനെതിരേയുള്ള സമരപരിപാടികള്‍ ആലോചിക്കുന്നതിനായി ഞായറാഴ്ച എല്‍ഡിഎഫ് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളക്കരത്തിന്റെ കാര്യത്തില്‍ 60 ശതമാനത്തിലേറെയാണു വര്‍ധന ഉണ്ടായിരിക്കുന്നത്. സംസ്ഥാന നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ വാര്‍ഷിക ബജറ്റിനെ അപ്രസക്തമാക്കിയും ഇത്രയും വലിയ നികുതിഭാരം അടിച്ചേല്‍പ്പിച്ച ചരിത്രം കേരളത്തിലില്ല. വെള്ളക്കര വര്‍ധനയിലൂടെ 200 കോടി രൂപയുടെ അധിക ബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, വന്‍കിടക്കാരില്‍നിന്ന് ഉള്‍പ്പെടെ 500 കോടി രൂപ കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുണ്ട്.


സംസ്ഥാനത്തെ ഗുരുതരമായ പ്രതിസന്ധിയിലാണു സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.