സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സിലിനു തുടക്കമായി
സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സിലിനു തുടക്കമായി
Saturday, September 20, 2014 12:36 AM IST
കോട്ടയം: ആയിരക്കണക്കിനു തൊഴിലാളികള്‍ അണിനിരന്ന ഉജ്വല റാലിയോടെ സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സിലിനു തുടക്കമായി.

ഇന്നലെ വൈകുന്നേരം നാലിനു പോലീസ് പരേഡ് ഗ്രൌണ്ടില്‍നിന്നാണ് റാലി തുടങ്ങിയത്. ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍ വിവരിക്കുന്ന ഫ്ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും റാലിയെ വര്‍ണാഭമാക്കി.

തിരുനക്കര മൈതാനത്തു ചേര്‍ന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നല്ല ദിനങ്ങള്‍ എന്നു പറഞ്ഞ അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ നല്ല ദിനങ്ങളല്ല സമ്മാനിക്കുന്നതെങ്കില്‍ തൊഴിലാളി വര്‍ഗം ശക്തമായ തിരിച്ചടി നല്‍കുമെന്ന എ.കെ. പത്മനാഭന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ട ആനന്ദന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, വൈസ്പ്രസിഡന്റ് എം.എം. ലോറന്‍സ്, വി.ആര്‍. ഭാസ്കരന്‍, സെക്രട്ടറിമാരായ കെ. ചന്ദ്രന്‍പിള്ള, കെ.പി. സഹദേവന്‍, എംഎല്‍എമാരായ കെ.കെ. ജയചന്ദ്രന്‍, എസ്. ശര്‍മ, സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, സിഐടിയു ജില്ലാ പ്രസിഡന്റ് വി.എന്‍. വാസവന്‍, സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, കെ. സുരേഷ്കുറുപ്പ് എംഎല്‍എ, പി.ജെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.


ഇന്നു രാവിലെ സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ചേരുന്ന കൌണ്‍സില്‍ യോഗം അഖിലേന്ത്യ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എളമരം കരീം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 14 ജില്ലകളില്‍നിന്നും വിവിധ യൂണിയനുകളില്‍നിന്നുമായി 460 അംഗങ്ങള്‍ കൌണ്‍സിലില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.