ആവേശമുണര്‍ത്തി കെസിവൈഎം യുവജന സംഗമം-ഹൊറേബ് 2014
Saturday, September 20, 2014 12:43 AM IST
സുല്‍ത്താന്‍ ബത്തേരി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ബത്തേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്രൈസ്തവ വിശ്വാസ യുവജന സംഗമം-ഹൊറേബ് 2014 ആവേശമായി.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സമൂഹത്തെയും ആരോഗ്യത്തെയും കാര്‍ന്നു തിന്നുന്ന മദ്യമെന്ന മഹാവിപത്തിനെ ജീവിതത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഓരോ കത്തോലിക്കാ യുവാക്കള്‍ക്കും ധാര്‍മിക ബാധ്യതയുണ്െടന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപിത മദ്യനയത്തില്‍നിന്നു വരുമാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ പിന്നോട്ടു പോകരുത്. യുവതികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഉതകുന്ന കര്‍മപരിപാടികള്‍ക്കു കെസിവൈഎം ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് റെന്നിരാജ് തേവര്‍തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, യൂത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. സംസ്ഥാന ഡയറക്ടര്‍ റവ.ഡോ.മാത്യു ജേക്കബ് തിരുവാലില്‍ വൈസ് പ്രസിഡന്റ് സജിന്‍ ജോസ് ചാലില്‍, ജനറല്‍ സെക്രട്ടറി പി.എഫ്. ലോറന്‍സ്, ഫാ. ലാസര്‍ പുത്തന്‍കണ്ടത്തില്‍, ബിജു അമ്പാട്ട,് ബിബിന്‍ ചെമ്പക്കര, രജീഷ് സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസയുവജന സംഗമത്തിനു മുന്നോടിയായി ബത്തേരി അസംപ്ഷന്‍ പള്ളി അങ്കണത്തില്‍നിന്നു വിശ്വാസറാലി നടന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.