അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു ശ്രേഷ്ഠമായ മാതൃക പകരണം: മാര്‍ പെരുന്തോട്ടം
അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു ശ്രേഷ്ഠമായ മാതൃക പകരണം: മാര്‍ പെരുന്തോട്ടം
Saturday, September 20, 2014 12:44 AM IST
ചങ്ങനാശേരി: അധ്യാപകര്‍ മൂല്യബോധമുള്ളവരും വിദ്യാര്‍ഥികള്‍ക്കു ശ്രേഷ്ഠമായ മാതൃക പകരുന്നവരുമാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അതിരൂപതാ കോര്‍പറേറ്റ് മാനേജ്മെന്റ് അധ്യാപക സംഗമത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച്് ബിഷപ്.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസ കാര്യത്തില്‍ അധ്യാപകര്‍ക്ക് മാതാപിതാക്കളുടെ സ്ഥാനമാണെന്നും മാധ്യമങ്ങളെ ശരിയായി വിനിയോഗം ചെയ്യാന്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ പ്രാപ്തരാക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. സമ്മേളനം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എ.ടി.ദേവസ്യ ഉദ്ഘാടനംചെയ്തു.

കോര്‍പറേറ്റ് മാനേജ്മെന്റിലെ മികച്ച സ്കൂളുകളായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ ചങ്ങനാശേരി എസ്ബി, യുപി വിഭാഗത്തില്‍ ചമ്പക്കുളം സെന്റ് തോമസ്, എല്‍പി വിഭാഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളുകള്‍ക്കു ആര്‍ച്ച്ബിഷപ് ട്രോഫി സമ്മാനിച്ചു. മികച്ച അധ്യാപകരായ എത്സബത്ത് മാത്യു, സിസ്റര്‍ ജസിമോള്‍ ജോസഫ്, ഇ.വി.തോമസ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.


ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.ഒ.ചാക്കോ, അവയവദാനത്തിലൂടെ ശ്രദ്ധേയയായ അധ്യാപിക മിനി എം.മാത്യു എന്നിവരെ ആദരിച്ചു. മാര്‍ പവ്വത്തിലിന്റെ ലേഖനങ്ങളുടെ സമാഹാരമായ നിലപാടുകള്‍ എന്ന ഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജയിംസ് പാലക്കല്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത്, അസിസ്റന്റ് മാനേജര്‍ ഫാ. മാത്യു വാരുവേലില്‍, എസ്ബി സ്കൂള്‍ മാനേജര്‍ ഫാ.ജോസ് പി.കൊട്ടാരം, പ്രിന്‍സിപ്പല്‍ പി.എ.കുര്യച്ചന്‍, ഹെഡ്മാസ്റര്‍ ജോസ് പയസ്, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ജോസഫ് കെ.നെല്ലുവേലി, ജോബി പ്രാക്കുഴി, തോമസുകുട്ടി പി.കെ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.