കെഎസ്ഇബിയില്‍ രണ്ടു ഡയറക്ടര്‍മാര്‍ കൂടി ചുമതലയേറ്റു
കെഎസ്ഇബിയില്‍ രണ്ടു ഡയറക്ടര്‍മാര്‍ കൂടി ചുമതലയേറ്റു
Saturday, September 20, 2014 12:49 AM IST
തിരുവനന്തപുരം: കെഎസ്ഇബിയില്‍ രണ്ട് ഡയറക്ടര്‍മാര്‍ ചുമതലയേറ്റു. ഫിലിപ്പ് സഖറിയ (ഡയറക്ടര്‍ ജനറേഷന്‍ സിവില്‍), കെ. വല്‍സകുമാരി (ഡയറക്ടര്‍ റിന്യൂവബ്ള്‍ എനര്‍ജി -പ്ളാനിംഗ്) എന്നിവരാണു ചുമതലയേറ്റത്. ജെ. ബാബുരാജ് (ഡയറക്ടര്‍ സപ്ളൈ ചെയിന്‍ മാനേജ്മെന്റ് ജനറേഷന്‍ ഇലക്ട്രിക്കല്‍) നേരത്തെ ചുമതലയേറ്റിരുന്നു.

ദക്ഷിണ മേഖല സിവില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനിയറായി സേവനമനുഷ്ഠിക്കുകയായിരുന്ന ഫിലിപ്പ് സഖറിയ 1982ലാണ് വൈദ്യുതി ബോര്‍ഡ് സര്‍വീസില്‍ പ്രവേശിച്ചത്. റിസര്‍ച്ച് & ഡാം സേഫ്റ്റി ഡയറക്ടര്‍, ഉത്തരമേഖല സിവില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനിയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ മേഖലയില്‍ വിവിധ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മുഖ്യ പങ്കുവഹിച്ചു. പത്തനംതിട്ട കുറിയന്നൂര്‍ പൂഴിക്കാല കട്ടയില്‍ കുടുംബാംഗമായ ഇദ്ദേഹം കോഴിക്കോട് യൂണിവേഴ്സിറ്റി, സ്റ്റേറ്റ് ബാസ്കറ്റ് ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. നിലവില്‍ പത്തനംതിട്ട ഡിസ്ട്രിക്ട് ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്ബോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമാണ്. എസ്എഫ്എസ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആനി ഫിലിപ്പ് ഭാര്യയും ടീന (ഐബിഎം സിംഗപ്പൂര്‍), ഡോ. നീന എന്നിവര്‍ മക്കളുമാണ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ കെ. വല്‍സകുമാരി കോര്‍പറേറ്റ് പ്ളാനിംഗ് ചീഫ് എന്‍ജിനിയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഉല്പാദനം, പ്രസരണം, വിതരണം, മാനവ വിഭവശേഷി നിര്‍വഹണം എന്നീ മേഖലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡോ. എന്‍. ശശി ഭര്‍ത്താവും, അപ്പു എന്‍. ശശി മകനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.