സ്പെഷല്‍ ട്രെയിനുകള്‍
Saturday, September 20, 2014 12:50 AM IST
തിരുവനന്തപുരം: ദസറ, ദീപാവലി സമയങ്ങളിലെ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊച്ചുവേളി-ഗോഹട്ടി പ്രതിവാര ട്രെയിന്‍, തിരുവനന്തപുരം-ബാംഗളൂര്‍ സൂപ്പര്‍ഫാസ്റ്, എറണാകുളം-സാന്ദ്രാഗച്ചി പ്രതിവാര സൂപ്പര്‍ഫാസ്റ്, തിരുവനന്തപുരം-കാമാഖ്യ എന്നീ ട്രയിനുകളാണ് സര്‍വീസ് നടത്തുക. വിശദമായ സമയക്രമം ചുവടെ. ട്രെയിന്‍, തീയതി, പുറപ്പെടുന്ന സമയം എന്ന ക്രമത്തില്‍. കൊച്ചുവേളി-ഗോഹട്ടി(പ്രതിവാര സ്പെഷല്‍): ഒക്ടോബര്‍ അഞ്ച്, 12, 19, 26 ഉച്ചയ്ക്ക് 12 ന്. തിരുവനന്തപുരം-ബാംഗളൂര്‍: 27, 29, ഒക്ടോബര്‍ ഒന്ന്, മൂന്ന് രാത്രി ഏഴിന്. എറണാകുളം-സാന്ദ്രാഗച്ചി (പ്രതിവാര സൂപ്പര്‍ ഫാസ്റ്): 30, ഒക്ടോബര്‍ ഏഴ്, 14, 21, 28-രാവിലെ 8.50. തിരുവനന്തപുരം-കാമാഖ്യ: 27-ഉച്ചയ്ക്ക് 12.30.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.