സെഡ് എം. മൂഴൂര്‍ അവാര്‍ഡ് ഉപന്യാസ രചനാ മത്സരം
Saturday, September 20, 2014 12:50 AM IST
കോട്ടയം: സെഡ്.എം. മൂഴൂര്‍ സിഎംഐയുടെ സ്മരണാര്‍ഥം ചാവറ സ്കൂള്‍ ഓഫ് തോട്ട് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 20 വയസില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. അക്ഷര കേരളത്തിന്റെ ആചാര്യന്‍ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എന്ന വിഷയത്തില്‍ 1500 വാക്കില്‍ കുറയാതെ എഴുതി ഒക്ടോബര്‍ 26ന് മുമ്പായി ചാവറ സ്കൂള്‍ ഓഫ് തോട്ടിന്റെ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ ആയോ എത്തിക്കണം. രചനകള്‍ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, ചാവറ സ്കൂള്‍ ഓഫ് തോട്ട്, ദര്‍ശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം - 686 001. ഇ-മെയില്‍: രവമ്മൃമ @ഴാമശഹ.രീാ.


ഒന്നാം സമ്മാനം 5001 രൂപ, രണ്ടും മൂന്നും വിജയികള്‍ക്ക് യഥാക്രമം 3001, 2001 രൂപയും ചാവറ സ്കൂള്‍ ഓഫ് തോട്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കൂടാതെ ആദ്യത്തെ പത്ത് സ്ഥാനക്കാര്‍ക്ക് 1000 രൂപ വിലയുള്ള പ്രോത്സാഹന സമ്മാനങ്ങളും. വിജയികളെ നവംബര്‍ എട്ടിന് പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക്: 9400896783, 8281143259.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.