ടാക്സിയുടെ മിനിമം ചാര്‍ജ് 150 രൂപ ആക്കാന്‍ നിര്‍ദേശം; ഓട്ടോ മിനിമം ചാര്‍ജ് 20 രൂപ
ടാക്സിയുടെ മിനിമം ചാര്‍ജ് 150 രൂപ ആക്കാന്‍ നിര്‍ദേശം; ഓട്ടോ മിനിമം ചാര്‍ജ് 20 രൂപ
Saturday, September 20, 2014 12:27 AM IST
തിരുവനന്തപുരം: ടാക്സി കാറുകളുടെ മിനിമം ചാര്‍ജ് ഇരട്ടിയാക്കേണ്ടതില്ലെന്നു നിര്‍ദേശം. ടാക്സിയുടെ മിനിമം നിരക്ക് 150 രൂപയാക്കാനാണു കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. ഇപ്പോള്‍ 100 രൂപയുള്ള ടാക്സി കാറുകളുടെ മിനിമം ചാര്‍ജ് 200 ആക്കി ഉയര്‍ത്തണമെന്നു രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു.

ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 20 രൂപയാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിനു മാറ്റമില്ല. മിനിമം ചാര്‍ജില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയാണു നിരക്ക്. നിലവില്‍ എട്ടു രൂപയാണ് ഓട്ടോയ്ക്കുള്ള കിലോമീറ്റര്‍ നിരക്ക്.


ടാക്സിയുടെ മിനിമം നിരക്കിലെ മാറ്റം ഉള്‍പ്പെടെയുള്ള ഫയല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ചെങ്കിലും നികുതി നിരക്കു കുത്തനെ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഓട്ടോ- ടാക്സി നിരക്കു വര്‍ധന മാറ്റിവയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.