വിദ്യാഭ്യാസമന്ത്രി പൊട്ടനെന്നു പി. ജയരാജന്‍
വിദ്യാഭ്യാസമന്ത്രി പൊട്ടനെന്നു  പി. ജയരാജന്‍
Sunday, September 21, 2014 12:10 AM IST
കണ്ണൂര്‍: കേരളത്തിലെ വിദ്യാഭ്യാസമന്ത്രി സാക്ഷാല്‍ പൊട്ടനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കെഎസ്ടിഎയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിഡിഇ ഓഫീസിനു മുന്നില്‍ നടത്തിയ പിക്കറ്റിംഗ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രഗല്ഭരായ ഒരുപാടു വിദ്യാഭ്യാസ മന്ത്രിമാര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നതൊരു പൊട്ടനാണ്. സാക്ഷാല്‍ പൊട്ടന്‍. നിയമസഭയില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ചു രണ്ടുവാക്ക് സംസാരിക്കാന്‍ പോലും അറിയാത്ത മന്ത്രി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും കഴിവു കുറഞ്ഞ മന്ത്രിയാണ് അബ്ദുറബ്. മത-സാമുദായിക രാഷ്ട്രീയം കൈകാര്യം ചെയ്ത പരിചയം മാത്രമേ അബ്ദുറബ്ബിനുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.