ഉജ്വല പ്രേഷിത റാലിയോടെ പുനരൈക്യ വാര്‍ഷിക സമാപനം
ഉജ്വല പ്രേഷിത റാലിയോടെ പുനരൈക്യ വാര്‍ഷിക സമാപനം
Sunday, September 21, 2014 12:20 AM IST
സുല്‍ത്താന്‍ ബത്തേരി: ഉജ്വല പ്രേഷിത റാലിയോടെ മലങ്കര കത്തോലിക്കാ സഭയുടെ 84-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ക്കു സമാപനമായി. ചരിത്ര സ്മരണകള്‍ ഉയര്‍ത്തി ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ ആവേശം അലതല്ലി. ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്മരണയ്ക്ക് മുന്‍പില്‍ ഐക്യത്തിന്റെ സന്ദേശം വിളിച്ചോതി നടത്തിയ റാലി സുല്‍ത്താന്‍ ബത്തേരി പട്ടണത്തെ പുളകിതമാക്കി. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാബാവ റാലിയില്‍ പങ്കുചേര്‍ന്നു വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു.

പുനരൈക്യ വാര്‍ഷിക സഭാസംഗമം രക്ഷാധികാരിയും ബത്തേരി രൂപതയുടെ സാരഥിയുമായ ബിഷപ് ജോസഫ് മാര്‍ തോമസ്, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മാവേലിക്കര ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റം, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, മാര്‍ത്താണ്ഡം ബിഷപ് വിന്‍സന്റ് മാര്‍ പൌലോസ്, കൂരിയ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ്, തിരുവനന്തപുരം സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവല്ല സഹായ മെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് എന്നിവര്‍ പുനരൈക്യ ബാനറിനു പിന്നില്‍ അണി ചേര്‍ന്നു. പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് റാലിയുടെ മധ്യത്തില്‍ തുറന്ന ജീപ്പില്‍ നീങ്ങി.


പുനരൈക്യ വാര്‍ഷികം വിജയപ്രദമാക്കുന്നതിന് നേതൃത്വം നല്‍കിയ ബത്തേരി രൂപ ബിഷപ് ജോസഫ് മാര്‍ തോമസിനെ കര്‍ദിനാള്‍ മാര്‍ ക്ളീമിസ് കാതോലിക്ക ബാവ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.