രാഷ്ട്രപുനര്‍നിര്‍മാണത്തിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മന്ത്രി പി.ജെ. ജോസഫ്
രാഷ്ട്രപുനര്‍നിര്‍മാണത്തിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മന്ത്രി പി.ജെ. ജോസഫ്
Sunday, September 21, 2014 12:23 AM IST
തൊടുപുഴ: സംസ്ഥാനത്തു ഭവനരാഹിത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുപോലെ ദുരന്ത നിവാരണ പുനരധിവാസ രംഗത്തും ശക്തമായ സാന്നിധ്യമാകാന്‍ എന്‍എസ്എസിനു കഴിയണമെന്നു മന്ത്രി പി.ജെ. ജോസഫ്. മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍, സംസ്ഥാന കായിക യുവജന ക്ഷേമ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച എന്‍ഡോര്‍ട്ട് സംസ്ഥാനതല രണ്ടാം ഘട്ട പഞ്ചദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോയ്സ് ജോര്‍ജ് എംപി അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസ് , നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, മുട്ടം പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ ഏബ്രാഹം ഇടിക്കുള, എം. വിജയകുമാര്‍, രവിമോഹന്‍, ജസ്റിന്‍ ജോസഫ്, ലിയാ ബിനു, വി. ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


നൂറു എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ വോളണ്ടിയന്‍മാരാണു സാഹസിക പരിശീലനങ്ങള്‍ക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.