വിശുദ്ധപദവി പ്രഖ്യാപനം: ലോഗോ പ്രകാശനം ചെയ്തു
വിശുദ്ധപദവി പ്രഖ്യാപനം: ലോഗോ പ്രകാശനം ചെയ്തു
Sunday, September 21, 2014 12:37 AM IST
കൊച്ചി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം പാലാരിവട്ടം പിഒസിയില്‍ നടന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ലോഗോ ഏറ്റുവാങ്ങി.

ധ്യാനയോഗവും കര്‍മയോഗവും ഒന്നുപോലെ സമന്വയിപ്പിച്ച വിശുദ്ധ ജീവിതമായിരുന്നു ചാവറപിതാവിന്റേതെന്നും ധ്യാനവഴികളിലൂടെയാണ് എവുപ്രാസ്യമ്മ വിശുദ്ധ പദവിയിലെത്തിയതെന്നും ലോഗോ പ്രകാശനം ചെയ്തുകൊണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഭാരതസഭയുടെ 20 നൂറ്റാണ്ടുകളുടെ വിശ്വാസജീവിതത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന നിമിഷങ്ങള്‍ക്കുവേണ്ടി ആത്മീയമായ ഒരുക്കങ്ങള്‍ നടത്താനുള്ള അവസരമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


സിഎംഐ സഭ അജപാലനവിഭാഗം മേധാവി റവ.ഡോ. ജോര്‍ജ് താഞ്ചന്‍, വിദ്യാഭ്യാസ, മാധ്യമ വിഭാഗം മേധാവി ഫാ.സെബാസ്റ്യന്‍ തെക്കേടത്ത്, സിഎംസി സഭയുടെ അസിസ്റ്റന്റ് ജനറല്‍ സിസ്റര്‍ ഡോ. സിബി, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, നാമകരണ നടപടികളുടെ മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഫാ. റോബി കണ്ണന്‍ചിറ, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, സിസ്റര്‍ ഐറിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.