എംജിയില്‍ അന്താരാഷ്ട്ര അക്കാദമിക സഹകരണം
Sunday, September 21, 2014 12:42 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയില്‍ കൂടുതല്‍ അന്താരാഷ്ട്ര അക്കാദമിക സഹകരണം സാധ്യമാക്കാനുള്ള അവസരമൊരുങ്ങുന്നു. ഓസ്ട്രേലിയ, നോര്‍വെ, മൌറീഷ്യസ്, ജര്‍മനി, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് അക്കാദമിക ഗവേഷണത്തിനും അധ്യാപക-വിദ്യാര്‍ഥി വിനിമയത്തിനും സഹായം ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ യുജിസിക്കു സമര്‍പ്പിച്ചു. ഇതില്‍ അനുഭാവ പൂര്‍ണമായ പരിഗണന ലഭിക്കുമെന്നാണു സൂചന. ന്യൂഡല്‍ഹിയില്‍ യുജിസി ചെയര്‍മാന്‍ വേദ് പ്രകാശുമായി വിസി കൂടിക്കാഴ്ച നടത്തി.


എംജിയിലെ അധ്യാപക-സ്ഥാപന തോതു കണക്കിലെടുത്ത് അക്കാദമിക് സ്റാഫ് കോളജ് സ്ഥാപിക്കാനുള്ള അനുമതി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുന്‍ പദ്ധതി കാലയളവില്‍ യുജിസി അനുവദിച്ച പദ്ധതികളുടെ പ്രവര്‍ത്തന വിലയിരുത്തലും യോഗത്തില്‍ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.