പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞെന്നു പിണറായി വിജയന്‍
പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞെന്നു പിണറായി വിജയന്‍
Sunday, September 21, 2014 12:44 AM IST
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം കുത്തഴിഞ്ഞെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോളജില്‍ ഒരു ദിവസം പോലും പഠിപ്പിച്ചു പരിചയമില്ലാത്തവരെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായി വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിക്കുന്നത് ഈ രംഗത്തെ അപചയം വ്യക്തമാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ടിഎയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡിപിഐ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ സ്കൂളുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ബാറിന്റെ നിലവാരത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരത്തെക്കുറിച്ച് ആലോചിക്കുന്നില്ല. സര്‍ക്കാരിന്റെ താത്പര്യം അതു തകര്‍ന്നോട്ടെയെന്നാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.