സമരത്തിനിറങ്ങുന്നവര്‍ വെള്ളക്കരം ഇരട്ടിപ്പിച്ചവര്‍: ചെന്നിത്തല
സമരത്തിനിറങ്ങുന്നവര്‍ വെള്ളക്കരം ഇരട്ടിപ്പിച്ചവര്‍: ചെന്നിത്തല
Sunday, September 21, 2014 12:08 AM IST
കണ്ണൂര്‍: ഭരണത്തിലിരിക്കുമ്പോള്‍ വെള്ളക്കരം ഇരട്ടിപ്പിച്ചവരാണു നികുതി വര്‍ധനയ്ക്കെതിരേ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര്‍ ഗസ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിനും സിഗരറ്റിനുമാണു പ്രധാനമായും നികുതി കൂട്ടിയിരിക്കുന്നത്. ഇതാണോ സിപിഎം എതിര്‍ക്കുന്നതെന്നു വ്യക്തമാക്കണം. സര്‍ക്കാര്‍ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നില്ല. സിപിഎം ബഹിഷ്കരണ സമരം നിയമലംഘനമാണോയെന്ന കാര്യം സമയം വരുമ്പോള്‍ പരിശോധിക്കും. നിലവില്‍ കണ്ണൂരില്‍ സമാധാനാന്തരീക്ഷമാണ്. അതിനാല്‍ അടിയന്തരസമാധാനയോഗം വിളിക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.