പെന്‍ഷന്‍ നല്‍കാമെന്നു പറഞ്ഞു തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍
പെന്‍ഷന്‍ നല്‍കാമെന്നു പറഞ്ഞു തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍
Monday, September 22, 2014 12:13 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞു വീടുകളിലെത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിപ്പ് നടത്തുന്നയാളെ പോലീസ് അറസ്റു ചെയ്തു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ വീട്ടില്‍ ഷെഫീക്കാണ് (28) പിടിയിലായത്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നതായി ജില്ലാ പോലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് പറഞ്ഞു. വയോധികരാണ് ഇയാളുടെ തട്ടിപ്പിനിരയായവരേറെയും. കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു നിരവധി തട്ടിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിനകംപതിനഞ്ചോളം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നു പോലീസ് പറഞ്ഞു.

പ്രായമായ ആളുകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പെന്‍ഷന്‍ അനുവദിക്കുന്നതു സംബന്ധിച്ച നടപടികള്‍ക്കായാണ് എത്തിയതെന്നും പറയുന്ന ഇയാള്‍ ഇതിനായി പണം ആവശ്യപ്പെടുകയാണു പതിവ്. പണം ഇല്ലാത്തവരുടെ കൈയില്‍ നിന്നു സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായ പലരും വിവരം പുറത്തു പറയാന്‍ തയാറാകാത്തതു വ്യാപകമായ തട്ടിപ്പിന് ഇയാള്‍ക്ക് സഹായകമായി. നിലവില്‍ പത്തനംതിട്ട പോലീസ് സ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. അഴൂര്‍ സ്വദേശിയായ വയോധികയുടെ പത്തുഗ്രാമിന്റെ സ്വര്‍ണവളയും മഞ്ഞനിക്കരയില്‍ നിന്നും 5000 രൂപായും ഇയാള്‍ കബളിപ്പിച്ചെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ മഞ്ഞരിക്കര സ്വദേശിനിയായ വയോധിക ഷെഫീക്കിനെ തിരിച്ചറിയുകയും നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പതിനഞ്ചോളം തട്ടിപ്പുകള്‍ നടത്തിയതായി ഇയാള്‍ സമ്മിതിച്ചിട്ടുണ്െടന്നും പോലീസ് പറഞ്ഞു.


പാലാ, പൊന്‍കുന്നം, പള്ളിക്കത്തോട്, പോലീസ് സ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. മുട്ടക്കോഴികളെ ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ വിറ്റഴിക്കുകയായിരുന്നു ഇയാള്‍ ആദ്യം ചെയ്തിരുന്ന ജോലി. ഇത്തരത്തില്‍ പരിചയമുള്ള പ്രദേശങ്ങളില്‍ പിന്നീട് തട്ടിപ്പ് നടത്തുകയായിരുന്നു. വയോധികരായ ദമ്പതികളോ വിധവകളോ താമസിക്കുന്ന വീടുകളിലെത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ഇനത്തില്‍ വന്‍ തുക അനുവദിച്ചിട്ടുണ്െടന്നും പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് അന്നുതന്നെ ഇന്‍ഷ്വറന്‍സ് തുകയായി 5000 രൂപാ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. പൈസ കൈവശം ഉള്ളവര്‍ അപ്പോള്‍ തന്നെ നല്‍കുകയും അല്ലാത്തവരോട് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി അത് പണയം വെച്ച് തുക അടച്ചു കൊള്ളാമെന്ന് പറയുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. പത്താംക്ളാസ് മാത്രമാണ് ഷെഫീകിന്റെ വിദ്യാഭ്യാസയോഗ്യത. മുമ്പ് നിരവധി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോപോലീസിന്റെ സഹായത്തോടെ ഡിവൈഎസ്പി എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ.എം.ആര്‍.മധുബാബു, എസ്ഐ.ജി.പി മനുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാംലാല്‍, രാധാകൃഷ്ണന്‍, അജി ശാമുവേല്‍. നജീബ്, ജയചന്ദ്രന്‍, സവിരാജ്, കെ.ഗോപകുമാര്‍, ഷബീര്‍ അനുരാജ്, അന്‍സാര്‍ എന്നിവരുടെ സംഘമാണ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.