ഓട്ടോ-ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ഓട്ടോ-ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
Monday, September 22, 2014 12:18 AM IST
കോട്ടയം: സംസ്ഥാനത്തെ പത്തു ലക്ഷത്തോളം വരുന്ന ഓട്ടോ-ടാക്സി തൊഴിലാളികള്‍ 25 മുതല്‍ അനശ്ചിതകാല പണിമുടക്കു നടക്കും. ഇന്നലെ കോട്ടയത്തു ചേര്‍ന്ന സംയുക്ത സമരസമിതി യോഗമാണു പണിമുടക്കു പ്രഖ്യാപിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു, യുടിയുസി സംഘടനകളാണു സംയുക്ത സമരസമിതിയിലുള്ളത്. 24ന് അര്‍ധരാത്രി പണിമുടക്ക് ആരംഭിക്കും.

ജൂലൈ 31നു മുമ്പു നിരക്ക് പുനര്‍നിര്‍ണയം ചെയ്യുമെന്നു ജൂണ്‍ 27നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനം, ഗതാഗതം, തൊഴില്‍ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 11നു സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ സൂചനാ പണിമുടക്കു നടത്തിയിരുന്നു. എന്നാല്‍, യോഗ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇതുവരെ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു പണിമുടക്കു പ്രഖ്യാപിച്ചത്. യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ (സിഐടിയു) അധ്യക്ഷത വഹിച്ചു. കെ.വി. ഹരിദാസ് (സിഐടിയു), കെ.സി. രാമചന്ദ്രന്‍, വി.എസ്. അജിത്കുമാര്‍ (ഐഎന്‍ടിയുസി), കെ. ഗംഗാധരന്‍, എ.സി. കൃഷ്ണന്‍ (ബിഎംഎസ്), ജെ. ഉദയഭാനു (എഐടിയുസി), യു. പോക്കര്‍ (എസ്ടിയു), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്) എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.