സിയാലില്‍ റോബോട്ട് നിയന്ത്രിത ബോംബ് സ്ക്വാഡ്
സിയാലില്‍ റോബോട്ട് നിയന്ത്രിത ബോംബ് സ്ക്വാഡ്
Tuesday, September 23, 2014 12:21 AM IST
നെടുമ്പാശേരി: റോബോട്ടുകളും ത്രെട്ട് കണ്‍ട്രോള്‍ വെസലുകളും ഉപയോഗിച്ചു സ്ഫോടക വസ്തുക്കള്‍ കണ്െടത്തി നശിപ്പിക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷന്‍ ഡിസ്പോസല്‍ സ്ക്വാഡ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

എം.ആര്‍. ഒഹാംഗറില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി.ഗൌരിശങ്കര്‍, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് ഡോ. ശിശിര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ദക്ഷിണേന്ത്യയില്‍ ഈ സംവിധാനമുള്ള ഏക വിമാനത്താവളമെന്ന ബഹുമതി സിയാലിനാണെന്ന് വി.ജെ.കുര്യന്‍ പറഞ്ഞു. രാജ്യത്ത് സിയാലിനു പുറമെ, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ മാത്രമാണു റോബോട്ട് നിയന്ത്രിത ത്രെട്ട് കണ്‍ട്രോള്‍ വെസല്‍ സംവിധാനമുള്ളത്. 12 കോടി രൂപയാണ് സിയാല്‍ ഇതിനായി ചെലവഴിച്ചത്. സുരക്ഷാ സാങ്കേതികവിദ്യയില്‍ ലോകത്തു മുന്‍നിരയിലുള്ള കാനഡയിലെ പെഡ്സ്കോ വികസിപ്പിച്ചെടുത്ത റോബോട്ടും അമേരിക്കയിലെ നാബ്കോംമിന്റെ ത്രെട്ട് കണ്െടയ്ന്‍മെന്റ് വെസലുമാണു സിയാല്‍ വാങ്ങിയിട്ടുള്ളത്.

അപകടകരമായ രാസവസ്തുക്കള്‍, റേഡിയോ ആക്ടിവിറ്റിയുള്ള പദാര്‍ഥങ്ങള്‍, ബോംബുകള്‍ എന്നിവ കണ്െടത്തി നിര്‍വീര്യമാക്കാന്‍ ഈ സംവിധാനത്തിനു കഴിയും. റിമോട്ട് മൊബൈല്‍ ഇന്‍വെസ്റിഗേറ്റര്‍ റോബോട്ടാണ് ഉപയോഗിക്കുന്നത്. അഗ്നിശമന ദൌത്യങ്ങള്‍, ഹൈജാക്കിംഗ് തുടങ്ങിയ സാഹചര്യങ്ങളില്‍ സൈനികരെ സഹായിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. നാലടി ഉയരവും 80 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്. റിമോട്ട് കണ്‍ട്രോളിലൂടെയാണു പ്രവര്‍ത്തിക്കുന്നത്. 200 കിലോഗ്രാം ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്താന്‍ കഴിവുണ്ട്. എട്ടു കാമറകളുള്ള റോബോട്ടിനു പടിക്കെട്ടുകള്‍ കയറാന്‍ കഴിയും. പ്രതലം തുറന്ന് അകത്തുള്ള വസ്തുക്കള്‍ എടുത്തു മാറ്റിക്കൊണ്ടു പോകാന്‍ സഹായിക്കുന്ന പവര്‍ഡ്രില്ലറുകളും ഗണ്‍കാമറയും സെമി ഓട്ടോമാറ്റിക് ഷോട്ട് ഗണ്ണും എയ്മിംഗ് ലേസര്‍ ഉപകരണങ്ങളും ഇതിലുണ്ട്. വന്‍ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ കണ്െടത്തി അവ ഉയര്‍ത്തി കൊണ്ടുവന്നു ത്രെട്ട് കണ്െടയ്ന്‍മെന്റ് വെസലില്‍ ഇട്ട് നിര്യവീര്യമാക്കാന്‍ കഴിയുമെന്നതാണു സവിശേഷത. ഭൂമിക്കടിയിലും പെട്ടികളിലും ഒളിപ്പിച്ചുവച്ചിട്ടുള്ള സ്ഫോടകവസ്തുക്കള്‍ കണ്െടത്താനും ഇതിനു കഴിയും. സിയാല്‍ യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഈ അത്യാധുനിക സംവിധാനം സ്ഥാപിച്ചിട്ടുള്ളതെന്നു വി.ജെ. കുര്യന്‍ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.