സിപിഎം സര്‍വേ നടത്തുന്നതു ജനങ്ങളെ സഹായിക്കാന്‍: പിണറായി
സിപിഎം സര്‍വേ നടത്തുന്നതു ജനങ്ങളെ സഹായിക്കാന്‍: പിണറായി
Tuesday, September 23, 2014 12:23 AM IST
ശ്രീകണ്ഠപുരം: സമൂഹത്തിലുള്ളവരുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അവര്‍ക്കു സഹായമെത്തിക്കുന്നതിനാണു സിപിഎം സര്‍വേ നടത്തുന്നതെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം അന്ധമായി എതിര്‍ക്കുക എന്നതു ചിലരുടെ വിനോദമാണ്. ഇത്തരക്കാരാണു സര്‍വേയ്ക്കെതിരേ രംഗത്തു വന്നിരിക്കുന്നതെന്നും പിണറായി ആരോപിച്ചു. ഐആര്‍പിസി മലപ്പട്ടത്തു നിര്‍മിക്കുന്ന ജില്ലാ പുനരധിവാസകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മേപ്പറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ രജിസ്റര്‍ ചെയ്ത ഒരേക്കര്‍ സ്ഥലത്താണു പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നത്. ജോലിക്കിടെ വീണു നട്ടെല്ലിനു പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന മലപ്പട്ടം കടപ്പക്കരി കോളനിയിലെ കെ.പി. സുബൈദയുടെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനവും പിണറായി കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.