അധിക നികുതിഭാരം നീതീകരിക്കാനാവില്ല: സുകുമാരന്‍ നായര്‍
അധിക നികുതിഭാരം നീതീകരിക്കാനാവില്ല: സുകുമാരന്‍ നായര്‍
Tuesday, September 23, 2014 12:24 AM IST
ചങ്ങനാശേരി: സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അധികനികുതിഭാരം ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുന്നതു നീതീകരിക്കാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. മദ്യത്തില്‍നിന്നുള്ള വരുമാനം കുറഞ്ഞതുകൊണ്ടല്ല മറ്റു വികസനപ്രവര്‍ത്തനങ്ങള്‍മൂലമാണു സാമ്പത്തികപ്രതിസന്ധി ഉണ്ടായതെന്നാണു സര്‍ക്കാര്‍ വിശദീകരണം.

അങ്ങനെയെങ്കില്‍ അതിനുള്ള കാരണം ഗവണ്‍മെന്റിന്റെ തെറ്റായ സാമ്പത്തികനയംതന്നെയാണ്. ഇതിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അധികനികുതിഭാരം അടിച്ചേല്പിക്കുന്നത് അംഗീകരിക്കാവുന്നതല്ല. ധൂര്‍ത്ത് ഒഴിവാക്കിയും ചെലവു ചുരുക്കിയും നികുതികുടിശിക പിരിച്ചെടുത്തും ജനദ്രോഹപരമല്ലാത്ത മറ്റു വരുമാനമാര്‍ഗങ്ങള്‍ കണ്െടത്തിയും ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അല്ലാത്തപക്ഷം ഇതു സര്‍ക്കാരിനു തിരിച്ചടിയാകുമെന്നും ജനറല്‍ സെക്രട്ടറി അഭിപ്രായ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.