ഫാ. ടോം കൊറ്റത്തിലിനെ ആക്രമിച്ച സംഭവം: ഐജി ഇന്നെത്തും
Tuesday, September 23, 2014 12:26 AM IST
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തിലിനെ ഗുണ്ടാ സംഘം അക്രമിച്ച കേസിന്റെ പുരോഗതി വിലയിരുത്താന്‍ കൊച്ചി റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ ഇന്നു ചങ്ങനാശേരിയില്‍ എത്തും. രാവിലെ 11നു ചങ്ങനാശേരി പോലീസ് സ്റേഷനില്‍ എത്തുന്ന ഐജി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും. വൈദികനെ അക്രമിച്ചതു സംബന്ധിച്ചു വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും ഇടവകാംഗങ്ങള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് ഇടവക പ്രതിനിധികള്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐജി അന്വേഷണ പുരോഗതി വിലയിരുത്താന്‍ എത്തുന്നത്.


കഴിഞ്ഞ 16നു രാത്രി 12നു മടക്കുംമൂട് ജംഗ്ഷനു സമീപമാണു ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഫാ. ടോം കൊറ്റത്തിലിനെ അക്രമി സംഘം ചവിട്ടി വീഴ്ത്തിയശേഷം ആക്രമിച്ചത്. സംഭവത്തില്‍ ചങ്ങനാശേരി പോലീസ് അറസ്റു ചെയ്ത മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.