തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം 24 വരെ
Tuesday, September 23, 2014 12:27 AM IST
തിരുവനന്തപുരം: ഒക്ടോബര്‍ 14-ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിന് 24 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 25-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 27 -ന് ആണ്. ഒക്ടോബര്‍ 14-നാണ് തെരഞ്ഞെടുപ്പ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്ത് മണ്ഡലങ്ങള്‍: തിരുവനന്തപുരം: കരവാരം-എതുക്കാട്, കൊല്ലം: മൈലം-പള്ളിക്കല്‍ വടക്ക്, ഇടമുളയ്ക്കല്‍-പൊടിയാട്ടുവിള, നെടുവത്തൂര്‍-കുറുമ്പാലൂര്‍, പത്തനംതിട്ട: പള്ളിക്കല്‍-തെങ്ങുംതാര, കോട്ടയം: കടുത്തുരുത്തി-എഴുമാന്തുരുത്ത്, കോട്ടയം കുറിച്ചി-ഇളങ്കാവ്, പാലക്കാട്: കടമ്പഴിപ്പുറം-അഴിയന്നൂര്‍, മലപ്പുറം: പള്ളിക്കല്‍-തറയിട്ടാല്‍, വയനാട്: സുല്‍ത്താന്‍ ബത്തേരി-പൂമല, കണ്ണൂര്‍: ഉളിക്കല്‍-മാട്ടറ, ധര്‍മ്മടം-നരിവയല്‍.


ആലുവായിലെ മുനിസിപ്പല്‍ ഓഫീസ്, ഷൊര്‍ണ്ണൂരിലെ ആരാണി എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പാലിറ്റി മണ്ഡലങ്ങള്‍. പത്തനംതിട്ട പറക്കോടിലെ പള്ളിക്കല്‍, പാലക്കാട് അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബ്ളോക്ക് പഞ്ചായത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.