ബ്ളാക്ക്മെയിലിംഗ് കേസില്‍ ജയചന്ദ്രനു ജാമ്യം
Tuesday, September 23, 2014 12:31 AM IST
കൊച്ചി: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട കിടപ്പറ രംഗങ്ങള്‍ രഹസ്യമായി കാമറയില്‍ പകര്‍ത്തി ബ്ളാക്മെയില്‍ ചെയ്ത കേസിലെ പ്രധാന പ്രതി ആലപ്പുഴ സ്വദേശി വി. ജയചന്ദ്രനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും അറസ്റിനുശേഷം 59 ദിവസം പിന്നിട്ടെന്നുമുള്ള വാദം പരിഗണിച്ചാണു ജസ്റീസ് എ. ഹരിപ്രസാദ് ജാമ്യം അനുവദിച്ചത്.


അന്‍പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജാമ്യക്കാരില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കണം, മാസത്തില്‍ രണ്ടു തവണ അന്വേഷ ണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നീ വ്യവസ്ഥ കളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.