തുണിക്കടയിലെത്തിയ അമ്മ മടക്കയാത്രയില്‍ പിഞ്ചുമക്കളെ മറന്നു
തുണിക്കടയിലെത്തിയ അമ്മ മടക്കയാത്രയില്‍ പിഞ്ചുമക്കളെ മറന്നു
Tuesday, September 23, 2014 12:32 AM IST
കാഞ്ഞങ്ങാട്: തുണിക്കടയിലെത്തിയ വീട്ടമ്മ മടക്കയാത്രയില്‍ പിഞ്ചുമക്കളെ ഒപ്പം കൂട്ടാന്‍ മറന്നു. ഇന്നലെ കാഞ്ഞങ്ങാട് നഗര ത്തിലെ പ്രമുഖ വസ്ത്രാലയത്തില്‍ നീലേശ്വരം സ്വദേശിനിയായ വീട്ടമ്മയാണ് ഏഴും മൂന്നും വയസുള്ള കുട്ടികളെ മറന്നുപോയത്. തുണിയെടുക്കുന്നതിന്റെ തിരക്കില്‍ കുട്ടികളെ മറന്ന അമ്മ ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയാണു കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്.


അമ്മയെ കാണാതെ നിലവിളിച്ച കുട്ടികളെ കടയുടമയും ജീവ നക്കാരും ഏറെ പാടുപെട്ടാണു സാന്ത്വനിപ്പിച്ചത്. ഒരു മാസത്തിനിടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഇതു രണ്ടാമത്തെ സംഭവമാണ്. രണ്ടാഴ്ച മുമ്പ് ഓണത്തിരക്കിനിടെ വസ്ത്രം വാങ്ങാനെത്തിയ പടന്ന സ്വദേശികളായ ദമ്പതികളും പിഞ്ചുമകളെ ന ഗരത്തിലെ കടയില്‍ മറന്നു പോയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.