നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: രേഖകള്‍ ഹാജരാക്കി
Tuesday, September 23, 2014 12:32 AM IST
കൊച്ചി: തൃശൂര്‍ പാവറട്ടിയില്‍ സ്വകാര്യ ആശുപത്രിയിലെ ഹോസ്റല്‍ മുറിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്െടത്തിയ കേസില്‍ രേഖകള്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി. കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണു കേസ് രേഖകള്‍ തൃശൂരിലെ കോടതിയില്‍നിന്ന് ഇവിടേക്കു മാറ്റിയത്.

അവസാനവര്‍ഷ ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ ചേറ്റുപുഴ പുല്ലഴി സ്വദേശിനി ജിസമോള്‍ 2005 ഡിസംബര്‍ അഞ്ചിനാണു മരിച്ചത്. അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി മാതാവ് ജിമ്മി ദേവസ്യ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്കു വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.