അമ്മയും യാത്രയായി; നവനീതിനു തുണ കാന്‍സര്‍ രോഗിയായ അമ്മൂമ്മ
Tuesday, September 23, 2014 12:34 AM IST
നെടുമ്പാശേരി: ഒരു വയസുള്ള മകന്‍ നവനീത് കൃഷ്ണനെ അനാഥമാക്കി രമ്യ(26)യും യാത്രയായി. ഇവരുടെ ഭര്‍ത്താവ് പെരുമ്പാവൂര്‍ സ്വദേശി സജി അഞ്ചുമാസം മുമ്പാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ചെറിയ വാപ്പാലശേരിയില്‍ രമ്യയുടെ വീട്ടിലായിരുന്നു.

രമ്യയുടെ അച്ഛന്‍ പനയാടത്ത് ശശി 10 വര്‍ഷം മുമ്പ് നാടുവിട്ട് പോയി. ഇയാളെ സംബന്ധിച്ച് ഒരറിവുമില്ല. അമ്മ സുധ കാന്‍സര്‍ രോഗിയാണ്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ജീവനക്കാരിയായിരുന്ന രമ്യയുടെ തണലിലായിരുന്നു കുടുംബം. ടൈഫോയ്ഡ് ബാധിച്ച രമ്യ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചായിരുന്നു അന്ത്യം. കാന്‍സര്‍ രോഗിയായ സുധയാണ് ഇനി നവനീതിന് ഏക ആശ്രയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.