പ്രശ്നം കേന്ദ്രവിഹിതം കുറഞ്ഞത്: ധനമന്ത്രി കെ.എം. മാണി
പ്രശ്നം കേന്ദ്രവിഹിതം കുറഞ്ഞത്: ധനമന്ത്രി കെ.എം. മാണി
Tuesday, September 23, 2014 12:13 AM IST
കോട്ടയം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ധനകാര്യ ബുദ്ധിമുട്ടു മാത്രമാണുള്ളതെന്നും ധനമന്ത്രി കെ.എം. മാണി. കേന്ദ്രവിഹിതം കുറഞ്ഞതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടിനു കാരണം; അല്ലാതെ മദ്യനയമല്ല. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍നിന്ന് 8100 കോടിയാണു കിട്ടേണ്ടിയിരുന്നത്. എന്നാല്‍, ലഭിച്ചത് 7000 കോടി മാത്രമാണ്. ഇതുമൂലം കഴിഞ്ഞ ധന കാര്യവര്‍ഷം 1100 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഈ ധനകാര്യവര്‍ഷവും 1100 കോടി രൂപ കിട്ടാതെ പോകാനാണു സാധ്യത. അങ്ങനെയാണെങ്കില്‍ രണ്ടു വര്‍ഷംകൊണ്ട് 2200 കോടി രൂപ ലഭിക്കാതെ വരും. ഇതു സംസ്ഥാനത്തെ സാമ്പത്തികമേഖലയില്‍ ബുദ്ധിമുട്ടു സൃഷ്ടിച്ചിട്ടുണ്ട്. ഈ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനാണ് ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഇപ്പോഴത്തെ ധനകാര്യനിയന്ത്രണങ്ങള്‍ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എന്നാല്‍, വികസതേതര ചെലവുകള്‍ നിയന്ത്രിക്കും. വെള്ളക്കരം വര്‍ധിപ്പിച്ചതു സാധാരണക്കാരനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്െടങ്കില്‍ മന്ത്രിസഭയില്‍ അതു ചര്‍ച്ചചെയ്യുമെന്നും പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങുന്നതു സംബന്ധിച്ചുള്ള കേരള കോണ്‍ഗ്രസ്-എം നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.