സ്കോളര്‍ഷിപ്പിനും കാഷ് അവാര്‍ഡിനും അപേക്ഷിക്കാം
Tuesday, September 23, 2014 12:37 AM IST
തിരുവനന്തപുരം: നഴ്സസ് ആന്‍ഡ് പബ്ളിക് ഹെല്‍ത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുളള കാഷ് അവാര്‍ഡിനും സ്കോളര്‍ഷിപ്പിനും അപേക്ഷിക്കാം. പ്ളസ് ടു എല്ലാ ഗ്രൂപ്പും സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എല്‍സി, വിഎച്ച്എസ്ഇ. എന്നീ പരീക്ഷകളില്‍ സ്റേറ്റ് ലവലില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനവും എസ്എസ്എല്‍സി യ്ക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ഗ്രേഡ് കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കാണ് കാഷ് അവാര്‍ഡ്, പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ മൂന്നു മാസത്തിനകം ഇതിനുളള അപേക്ഷ നിശ്ചിത ഫോമില്‍ അതത് ജില്ലയിലെ എംസിഎച്ച്. ഓഫീസര്‍ വഴി നേരിട്ടും ക്ഷേമനിധി സെക്രട്ടറിക്കും അയക്കണം.

എന്‍ട്രന്‍സ് പരീക്ഷ മുഖേന ഗവണ്‍മെന്റ് ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ഗവണ്‍മെന്റ് നഴ്സിംഗ് സ്കൂളിലും ഗവണ്‍മെന്റ് ജൂണിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കന്ന കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷന്‍ കിട്ടി രണ്ട് മാസത്തിനകമോ നവംബര്‍ മുപ്പതിനകമോ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. താമസിച്ചു കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കോഴ്സ് തീരുന്നതുവരെ ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളിഏഞ്ചല്‍സ് കോണ്‍വെന്റിന് എതിര്‍വശം, തിരുവനന്തപുരം - 1 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2306049.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.