ഡിഎംഒയെ ഭീഷണിപ്പെടുത്തിയ സംഭവം:എന്‍ജിഒ അസോസിയേഷന്‍ നേതാവിനെ സസ്പെന്‍ഡ് ചെയ്തു
Wednesday, October 1, 2014 12:45 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദീനെ ഭീഷണിപ്പെടുത്തുകയും ഫോണില്‍ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാവും എല്‍ഡി ക്ളാര്‍ക്കുമായ സനല്‍ രാജിനെ ആരോഗ്യ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. മന്ത്രി വി.എസ്. ശിവകുമാറിന്റെ നിര്‍ദേശ പ്രകാരമാണു യൂണിയന്‍ നേതാവിനെ സസ്പെന്‍ഡ് ചെയ്തത്.

സനല്‍രാജിന്റെ നേതൃത്വത്തിലെത്തിയവര്‍ അസഭ്യം പറയുന്നതു ഡിഎംഒ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. തന്നെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ജീവനക്കാരനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഓഫീസില്‍ ജോലിക്കു കയറില്ലെന്നു ഡിഎംഒ വ്യക്തമാക്കിയ സാഹചര്യത്തിലാണു മന്ത്രിതന്നെ ഇടപെട്ട് അസോസിയേഷന്‍ നേതാവിനെ സസ്പെന്‍ഡു ചെയ്തത്.


വിഴിഞ്ഞത്തെ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ സനല്‍രാജിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഡിഎംഒയുടെ ഓഫീസിലെത്തി. ഓഫീസിലെ ഫയലുകള്‍ വലിച്ചെറിയുകയും ഡിഎംഒയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.