മദ്യവിരുദ്ധ സമിതി പ്രസംഗമത്സരം ഇന്ന്
Wednesday, October 1, 2014 12:48 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഖിലകേരള പ്രസംഗമത്സരം ഇന്നു പാലാരിവട്ടം പിഒസിയില്‍ നടക്കും. രാവിലെ 10.30ന് തുടങ്ങും. സമയം അഞ്ചു മിനിറ്റ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 50 രൂപ രജിസ്ട്രേഷന്‍ ഫീസ്. മത്സരവിജയികള്‍ക്ക്, ഒന്നാംസമ്മാനമായി 2,500 രൂപയും രണ്ടാംസമ്മാനമായി 1,500 രൂപയും മൂന്നാംസമ്മാനമായി 1,000 രൂപയും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9847034600.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.