സേവ് എ ഫാമിലി പ്ളാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം
സേവ് എ ഫാമിലി പ്ളാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം
Thursday, October 2, 2014 12:25 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള അന്തര്‍ദേശീയ സന്നദ്ധ സംഘടനയായ സേവ് എ ഫാമിലി പ്ളാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.

സേവ് എ ഫാമിലി പ്ളാന്‍ വൈസ് പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് കളപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. സംഘടനയുടെ കാനഡ ഓഫീസ് പ്രതിനിധി കസാന്‍ഡ്ര ഗിഫിന്‍, ദേശീയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലാപ്പിള്ളി, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്, ഡോ. ബീന സെബാസ്റ്യന്‍, ജോസ് വരേക്കുളം, ഡോ. ജോസ് ആന്റണി, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, പ്രഫ. റാന്‍സമ്മ ജോസഫ്, സിജ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി സ്മാരകമായി 500 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ബീന ജോയ്, സെമിച്ചന്‍ ജോസഫ്, മനു കുര്യന്‍, അനീഷ് ജോസഫ്, സിസ്റര്‍ ബെന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.


ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ 1965ല്‍ കാനഡയിലാണു സേവ് എ ഫാമിലി പ്ളാന്‍ ആരംഭിച്ചത്. അഞ്ചു കുടുംബങ്ങള്‍ക്കു സഹായം നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ 12,000 കുടുംബങ്ങള്‍ക്കു മാസംതോറും സഹായധനം നല്‍കിവരുന്നുണ്ട്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഏജന്‍സിയുമായി ചേര്‍ന്ന് 540 ഗ്രാമങ്ങളില്‍ പങ്കാളിത്താധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കാഞ്ഞൂര്‍ പാറപ്പുറത്തുള്ള ഐശ്വര്യഗ്രാമിലാണു സേവ് എ ഫാമിലി പ്ളാന്‍ ദേശീയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

അമ്പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ലക്ഷക്കണക്കിനു നിര്‍ധന കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ സേവ് എ ഫാമിലി പ്ളാനിനു സാധിച്ചിട്ടുണ്െടന്നു ദേശീയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലാപ്പിള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.