വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: കെഎസ്യു
Thursday, October 2, 2014 12:30 AM IST
തൊടുപുഴ: വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നു കെഎസ്യു ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസവകുപ്പ് വ്യവസായവത്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരേ കെഎസ്യു പ്രതിഷേധിച്ചു. വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തെയും ചുവപ്പുവത്കരണത്തെയും എതിര്‍ക്കുമെന്നു പ്രമേയം പറയുന്നു.

സമഗ്രമായ കായിക വിദ്യാഭ്യാസ നയം ആവിഷ്കരിക്കണം. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പിഎസ്സിക്കു വിടുക, പ്രഫഷണല്‍ കോളജുകളെ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എന്‍എസ്യു പ്രസിഡന്റ് റോജി എം.ജോണ്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.