സംസ്ഥാനത്ത് എച്ച്ഐവി ബാധ 50 ശതമാനത്തോളം കുറഞ്ഞു
Thursday, October 2, 2014 12:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം 2007 ല്‍ 3,972 ആയിരുന്നത്, 2013 ല്‍ 1,700 ല്‍ത്താഴെയായി. 2014 ല്‍ ഇതുവരെ 790 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതു സാധ്യമായതെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.