സര്‍ഫാസി നടപടികളില്‍നിന്നു കര്‍ഷകരെ രക്ഷിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
Thursday, October 2, 2014 12:33 AM IST
കോട്ടയം: ചെറുകിട കര്‍ഷകരുടെ കടബാധ്യതയുള്ള ഭൂമി സര്‍ഫാസി നടപടിയില്‍പ്പെടുത്തി ബാങ്കുകള്‍ കൈവശപ്പെടുത്തുന്നത് തടയണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ബിജു പറയന്നിലം ആവശ്യപ്പെട്ടു.

ചെറുകിട കര്‍ഷകര്‍ നിത്യചെലവിനു ബുദ്ധിമുട്ടുമ്പോള്‍ ലോണ്‍തവണ മുടങ്ങിയെന്ന പേരില്‍ ബാങ്കുകള്‍ കോടതിവഴി ഭൂമി കൈവശപ്പെടുത്തുന്നത് മനുഷ്യത്വരഹിതമാണ്. റബര്‍ കര്‍ഷകര്‍ക്കു സൌജന്യവളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഗ്രാമങ്ങളിലേക്കു സമരം വ്യാപിപ്പിക്കാന്‍ എല്ലാ രൂപത കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.