വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍
Thursday, October 2, 2014 12:35 AM IST
വടകര: വിവാഹ തട്ടിപ്പുവീരന്‍ വടകര പോലീസിന്റെ പിടിയിലായി. തൃശൂര്‍ നാട്ടിക ചോറോടില്‍ ആഷിഖ് (41) എന്ന രാഗേഷാണു നാലാം വിവാഹത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായത്. വടകരയില്‍ ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്ന തളിപ്പറമ്പ് സ്വദേശിനിയുടെ പരാതിപ്രകാരമാണ് വടകര പോലീസ് കേസെടുത്തത്. 41 കാരനായ ഇയാള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്. കുടക്, കോഴിക്കോട്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നാണ് വിവാഹം ചെയ്തത്. ഇവരില്‍ ഓരോ കുട്ടികളുമുണ്ട്. നാലാം വിവാഹം ചെയ്യാനുള്ള തയാറെടുപ്പിനിടെ മൂന്നാമത് വിവാഹം ചെയ്ത തളിപ്പറമ്പ് സ്വദേശിനി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്ന ഇയാള്‍ തളിപ്പറമ്പ് സ്വദേശിനിയെ കല്യാണം കഴിക്കുന്നതിന് വേണ്ടിയാണ് മതം മാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.