കേരസുരക്ഷ ഇന്‍ഷ്വറന്‍സ് പുതുക്കണം
Thursday, October 2, 2014 12:36 AM IST
കൊച്ചി: നാളികേര വികസന ബോര്‍ഡ് യുവതീയുവാക്കള്‍ക്കായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ തുടക്കമിട്ട യന്ത്രവത്കൃത തെങ്ങുകയറ്റ പരിശീലനത്തില്‍ പങ്കാളികളാകുന്നവര്‍ക്കു തുടര്‍ന്നും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനു സമയബന്ധിതമായി അതു പുതുക്കണം. പദ്ധതിയില്‍ പരിശീലനം തേടിയവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ബോര്‍ഡ് ഒരു വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ഇതു സമയബന്ധിതമായി പുതുക്കിയാല്‍ മാത്രമേ തുടര്‍ന്നും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നു ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം മുതല്‍ നാളികേര വികസന ബോര്‍ഡ് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് കേരസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. 66 രൂപയാണ് പ്രീമിയം തുക. കാലാവധി പൂര്‍ത്തീകരിച്ച് ഇന്‍ഷ്വറന്‍സ് പുതുക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, തൃപ്പൂണിത്തുറ എന്ന വിലാസത്തില്‍ എടുത്ത 17 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കണം. ഇന്‍ഷ്വറന്‍സില്‍ ചേരുന്നതിനും പുതുക്കുന്നതിനും ഇന്‍ഷ്വറന്‍സ് ക്ളെയിം ചെയ്യുന്നതിനുമുള്ള അപേക്ഷ നാളികേര വികസന ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (ംംം.രീരീിൌയീേ മൃറ.ിശര.ശി) ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.