'ഞായറാഴ്ച' മികച്ച അമച്വര്‍ നാടകം
Thursday, October 2, 2014 12:37 AM IST
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമച്വര്‍ നാടകമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കൊച്ചി ആക്ടേഴ്സ് തിയറ്ററിന്റെ ഞായറാഴ്ച മികച്ച നാടകം. കൂത്തുപറമ്പ് മലയാള കലാനിലയം നാടകവേദിയുടെ കാണിയാണ് മികച്ച രണ്ടാമത്തെ നാടകം. ഷൈജു അന്തിക്കാട്(മികച്ച സംവിധായകന്‍), ശരത് രേവതി(മികച്ച രണ്ടാമത്തെ സംവിധായകന്‍), സത്യജിത്(മികച്ച നടന്‍), ഹിമ ശങ്കര്‍(മികച്ച നടി), സുധി പാനൂര്‍, സന്ധ്യ(രണ്ടാമത്തെ മികച്ച നടനും നടിയും), ശശിധരന്‍ നടുവില്‍(മികച്ച നാടകരചന), ജിനോ ജോസഫ്(രണ്ടാമത്തെ മികച്ച നാടകരചന) എന്നിവരാണ് പുരസ്കാര ജേതാക്കള്‍.


കണ്ണൂര്‍ ജില്ലയിലെ അന്നൂരും, ചങ്ങനാശേരി സര്‍ഗക്ഷേത്രയിലുമായി സംഘടിപ്പിച്ച മേഖലാമത്സരങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ആറു നാടകങ്ങളാണ് സംസ്ഥാനതലത്തില്‍ മാറ്റുരച്ചത്. സംസ്ഥാനതലത്തിലേക്കു തെരഞ്ഞെടുത്ത ആറു നാടകങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നല്കുന്നതിന് അക്കാദമി തീരുമാനിച്ചിട്ടുണ്ട്.

ഹരികുമാര്‍, രമേഷ് വര്‍മ, മഞ്ജുളന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് വിധി നിര്‍ണയം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.