മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായി
Thursday, October 2, 2014 12:37 AM IST
തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശം പൂര്‍ത്തിയായി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസിന്റെ മുഴുവന്‍ സീറ്റുകളിലും പ്രവേശം നടത്തി. എന്നാല്‍ തിരുവനന്തപുരം ഗവ. ഡന്റല്‍ കോളജില്‍ നാലും ആലപ്പുഴ ഗവ. ഡന്റല്‍ കോളജില്‍ അഞ്ചും കോട്ടയം, കോഴിക്കോട് ഗവ. ഡന്റല്‍ കോളജുകളില്‍ ഒന്നു വീതവും ബിഡിഎസ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശം നേടാത്തതുമൂലമാണ് ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംബിബിഎസ് സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തിയ മലബാര്‍ മെഡിക്കല്‍ കോളജില്‍ നാലും ഗോകുലം മെഡിക്കല്‍ കോളജില്‍ ഒന്നും സീറ്റുകള്‍ ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനകം പ്രവേശം നേടാത്തതാണ് ഇവിടെ സീറ്റ് ഒഴിവുവരാന്‍ കാരണം. ഗോകുലം കോളജില്‍ നൂറും മലബാര്‍ കോളജില്‍ 150 ഉം സീറ്റുകളിലേക്കാണു സുപ്രീംകോടതി വിധി പ്രകാരം അലോട്ട്മെന്റ് നടത്തിയത്.


പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്നു സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ ഒഴിവുള്ള മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്ക് ഇനി പ്രവേശം നടത്താനാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.