എംജി സര്‍വകലാശാല വന്‍ കുതിപ്പിന്റെ വക്കില്‍: വൈസ് ചാന്‍സലര്‍
എംജി സര്‍വകലാശാല വന്‍ കുതിപ്പിന്റെ വക്കില്‍: വൈസ് ചാന്‍സലര്‍
Thursday, October 2, 2014 12:38 AM IST
കോട്ടയം: ഐടി വിന്യാസത്തിലൂടെ എംജി വന്‍ കുതിപ്പിന്റെ വക്കിലാണെന്നും വിദ്യാര്‍ഥികളുടെയും പൊതു സമൂഹത്തിന്റെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ യൂണിവേഴ്സിറ്റി കൂടുതല്‍ ജനകീയമാകണെന്നും എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍.

വിസിയായി ചാര്‍ജെടുത്തശേഷം ആദ്യമായി യൂണിവേഴ്സിറ്റി ജീവനക്കാരെ അസംബ്ളിഹാളില്‍ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും മനസില്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രനായ കുട്ടിയുടെ ചിത്രമാണുണ്ടാകേണ്ടത്. ഫയലുകളിലെ കാലവിളംബം ഒഴിവാക്കണം.

പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കണം. കോഴ്സുകള്‍ താമസിക്കാന്‍ പാടില്ല. അന്താരാഷ്ട്ര തലങ്ങളില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നിന്നു പൊതു സമൂഹത്തിനു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചു വിശകലനം നടത്തുന്ന രീതി ശാസ്ത്രമാണ് ഇന്നു നിലവിലുള്ളത്. സമൂഹപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ യൂണിവേഴ്സിറ്റിക്കു കഴിയണം. യൂണിവേഴ്സിറ്റിയെ വെര്‍ച്ച്വല്‍ നെറ്റ് വര്‍ക്കിലൂടെ എല്ലാ കലാലയങ്ങളുമായി ബന്ധിപ്പിക്കും. ഡോ.ബാബു സെബാസ്റ്യന്‍ വ്യക്തമാക്കി.


സിന്‍ഡിക്കറ്റംഗങ്ങളായ ഡോ.ആര്‍.വിജയകുമാര്‍, ഡോ.ടി.വി.തുളസീധരന്‍, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം.ജെ.പുതുമന, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.തോമസ് ജോണ്‍ മാമ്പറ, പിആര്‍ഒ ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.