പി.വി. ഷാജികുമാറിന് പുരസ്കാരം
പി.വി. ഷാജികുമാറിന് പുരസ്കാരം
Thursday, October 2, 2014 12:41 AM IST
തൃശൂര്‍: സി.വി. ശ്രീരാമന്‍ പുരസ്കാരത്തിന് യുവ കഥാകൃത്ത് പി.വി. ഷാജികുമാര്‍ അര്‍ഹനായി. കഥാസമാഹാരമായ കിടപ്പറസമരത്തിനാണ് അവാര്‍ഡ്. 20,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ്ഒക്ടോബര്‍ 10ന് സി.വി. ശ്രീരാമന്‍റെ ജന്മനാടായ കുന്നംകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. റഫീഖ് അഹമ്മദ്, കെ. മോഹന്‍ദാസ്, കെ.വി. സുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.