പട്ടയത്തിനു രക്തമൊഴുക്കി വെണ്‍മണിയില്‍ സമരം
പട്ടയത്തിനു രക്തമൊഴുക്കി വെണ്‍മണിയില്‍ സമരം
Thursday, October 2, 2014 12:23 AM IST
ചെറുതോണി: കുടിയേറ്റ ജനതയുടെ അവകാശമായ പട്ടയത്തിനുവേണ്ടി വെണ്‍മണിയില്‍ രക്തമൊഴുക്കി സമരം. നൂറുകണക്കിനു കര്‍ഷകര്‍ സ്വന്തം രക്തം മണ്ണിലൊഴുക്കിയാണു സമരംചെയ്തത്. കൈവിരലില്‍ മുറിവുണ്ടാക്കി രക്തത്തുള്ളികള്‍ ഭൂമിക്കു കാഴ്ചവച്ചുള്ള ഹൈറേഞ്ച് ജനതയുടെ സന്ധിയില്ലാസമരത്തിനാണ് ഇന്നലെ വെണ്‍മണി സാക്ഷിയായത്. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പിറന്നുവീണ മണ്ണില്‍ അവകാശം സംരക്ഷിക്കാന്‍ സഹനസമരത്തിന്റെ അവസാന പോരാട്ടത്തിനൊരുങ്ങിതിരിച്ചിരിക്കുകയാണ്.

കഞ്ഞിക്കുഴി വില്ലേജ് കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തിലാണു രക്തപ്രതിജ്ഞാ സമരം നടന്നത്. പട്ടയ അവകാശം പ്രഖ്യാപിച്ച് പ്രകടനവും നടന്നു. വെണ്‍മണി പള്ളിസിറ്റിയില്‍നിന്നു വെണ്‍മണി ടൌണിലേക്കു പ്രകടനമായി എത്തിയ കര്‍ഷകര്‍ ടൌണില്‍ സ്വന്തം കൈവിരലില്‍നിന്ന് ഇറ്റുവീഴുന്ന രക്തതുള്ളികള്‍ സാക്ഷിനിര്‍ത്തി പ്രതിജ്ഞയെടുത്തു. സമരത്തിനു സമിതി ചെയര്‍മാന്‍ ബിജു പുരുഷോത്തമന്‍, സി.കെ. മോഹനന്‍, ഫാ. ജോര്‍ജ് ചക്കാങ്കല്‍, മുഹമ്മദ് അല്‍കൌസരി, ബിജു പുന്നയാര്‍, ജോണി പുറയംപിള്ളില്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.