ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Monday, October 20, 2014 12:04 AM IST
കടുത്തുരുത്തി: ബൈക്കും വീട്ടമ്മ ഓടിച്ച കാറും കൂട്ടിയിടിച്ചു ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു. അതിരമ്പുഴ കുന്നേല്‍ സഹദേവന്റെ മകന്‍ വിഷ്ണു കെ.ദേവ് (22) ആണു മരിച്ചത്.

കുറുപ്പന്തറ പെരുമ്പംതടത്തില്‍ റിജോ ജോര്‍ജി(22) നാണു പരിക്കേറ്റത്. ഇന്നലെ വൈകൂന്നേരം 5.30ന് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കുറുപ്പന്തറയ്ക്കു സമീപം പഴേമഠം കവലയിലാണ് അപകടം. പുത്തനങ്ങാടി സ്വദേശിയായ വീട്ടമ്മ ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്. കൊടും വളവില്‍ ഓവര്‍ടേക്ക് ചെയ്തെത്തിയ കാര്‍ ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയിലേക്കു കൊണ്ടും പോകും വഴി മരിച്ചു. ഗുരുതര പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിജോയെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍.


സുഹൃത്തും സഹപാഠിയുമായ റിജോയുടെ വീട്ടിലെത്തിയതായിരുന്നു വിഷ്ണു. പെട്രോള്‍ അടിക്കുന്നതിനായി ഇരുവരും മുട്ടുചിറിയിലെ പമ്പിലേക്കു വരുമ്പോഴാണ് അപകടം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീട്ടമ്മ ഓടിച്ചിരുന്ന കാറില്‍ ഭര്‍ത്താവുമുണ്ടായിരുന്നു. കാര്‍ പോലീസ് കസ്റഡിയിലെടുത്തു. വിഷ്ണുവിന്റെ സംസ്കാരം പിന്നീട്. മാതാവ്: സുധമ്മ പെരുമ്പായിക്കാട് തേവര്‍ക്കാട്ടുശേരി കുടുംബാംഗം. സഹോദരി സുസ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.