ആഗോള കാര്‍ഷികസംഗമം നവംബര്‍ ആറിന് അങ്കമാലിയില്‍
Monday, October 20, 2014 12:07 AM IST
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പും കെഎസ്ഐഡിസിയും സിഐഐയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആഗോള കാര്‍ഷിക സംഗമം നവംബര്‍ ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.

നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, കൊറിയ, ജര്‍മനി, അമേരിക്ക, യൂറോപ്പ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വിദേശ ഇന്ത്യക്കാരും പങ്കെടുക്കുന്ന സംഗമം നവംബര്‍ ആറു മുതല്‍ എട്ടുവരെ അങ്കമാലിയിലാണ് നടക്കുക. കേരളത്തെ ഹൈടെക് കൃഷിയുടേയും കാര്‍ഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, നെതര്‍ലന്‍ഡ്സ് അംബാസഡര്‍, ഡോ. എം.എസ്. സ്വാമിനാഥന്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.