വൈസ് ചാന്‍സലര്‍ ചുമതലയേറ്റു
വൈസ് ചാന്‍സലര്‍ ചുമതലയേറ്റു
Tuesday, October 21, 2014 12:27 AM IST
കൊച്ചി: ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമന്വയത്തിലൂടെ കൊച്ചി സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണു തന്റെ ലക്ഷ്യമെന്നു പുതിയ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ.ജെ. ലത. ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള സമര്‍പ്പണം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. സര്‍വകലാശാലയുടെ 13-ാമത് വൈസ് ചാന്‍സലറായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

ഗവേഷണ മികവ് വര്‍ധിപ്പിക്കും. അതുവഴി ദൂരദേശങ്ങളില്‍നിന്നുപോലും ഗവേഷകര്‍ അന്വേഷിച്ചെത്തുന്ന സാഹചര്യം ഒരുക്കും. സര്‍വകലാശാലയിലെ വിവിധ സെന്ററുകളെ പുനരുജ്ജീവിപ്പിച്ചു മികവിന്റെ കേന്ദ്രങ്ങളാക്കും. വിവിധ കേന്ദ്ര ഏജന്‍സികളില്‍നിന്നു പരമാവധി ഫണ്ട് കണ്െടത്താനുള്ള കുറ്റമറ്റ സംവിധാനം സമയബന്ധിതമായി നടപ്പാക്കുമെന്നും ഡോ. ലത വ്യക്തമാക്കി.


കൊച്ചി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ. പൌലോസ് ജേക്കബ്, രജിസ്ട്രാര്‍ ഡോ.എസ്. ഡേവിഡ് പീറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്യന്‍ ഔസേപ്പ്, പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ.എസ്. അനില്‍കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എ.ബി. ഭാസി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ.ജെ. ലത കൊച്ചി സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.