ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികം നാളെ മൈസൂരില്‍
Tuesday, October 21, 2014 12:29 AM IST
ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികം നാളെ മൈസൂര്‍ ഹിന്‍ങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ പാരീഷ്ഹാളില്‍ നടത്തും. രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാനയോടെ വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കംകുറിക്കും. തുടര്‍ന്നു റാലിയും വാര്‍ഷിക സമ്മേളനവും.

ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ നിയുക്ത തലശേരി ആര്‍ച്ച്ബിഷപ്പും മാണ്ഡ്യാ രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

ബാംഗളൂര്‍ എപ്പിസ്കോപ്പല്‍ വികാര്‍ റവ. ഡോ. മാത്യു കോയിക്കര മുഖ്യപ്രഭാഷണം നടത്തും. അന്തര്‍ദേശീയ ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ളാക്കല്‍ സന്ദേശം നല്‍കും. ദേശീയ വൈസ് ഡയറക്ടര്‍ ഫാ. ആന്റണി തെക്കേമുറി, കര്‍ണാടക സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് ആലൂക്കാ, ദേശീയ ജനറല്‍ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍, തോമസ് ഏറനാട്ട്, ഫാ. ജോബി, ഫാ. ജാജു, ടൈറ്റസ് തോമസ്, ബെന്നി മുത്തനാട്ട്, പോള്‍സണ്‍, വര്‍ഗീസ് കഴതടിയില്‍, ഫിലിപ്പ് മാത്യു, റ്റിനു ടോം, സുജി പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിക്കും.


ദേശീയ വാര്‍ഷികത്തിനു മുന്നോടിയായി നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് പ്രയാണവും സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ ഛായാചിത്ര പ്രയാണവും സ്ഥാപകനേതാവ് കുഞ്ഞേട്ടന്റെ ഛായാചിത്ര പ്രയാണവും ഇന്നു സമ്മേളനവേദിയായ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ എത്തിച്ചേരും.

പരിപാടികള്‍ക്കു ഫാ. ജോര്‍ജ് ആലുക്കാ, ടൈസ്റ് തോമസ്, വര്‍ഗീസ് കിഴതടിയില്‍, ഫിലിപ്പ് മാത്യു, സൂസന്‍ കൊല്ലംപറമ്പില്‍, ദീപാ ആന്റണി, ബിയാ റോക്കി, ഡില്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.