സ്റോക്കെടുക്കില്ലെന്നു റേഷന്‍ വ്യാപാരികള്‍
Tuesday, October 21, 2014 12:32 AM IST
കോഴിക്കോട്: ഭക്ഷ്യസുരക്ഷാനിയമം ഭാഗികമായി മാത്രം നടപ്പിലാക്കുന്നതിനെതിരേ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി സ്റോക്കെടുപ്പ് ബഹിഷ്കരിക്കുമെന്നു കേരള സ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യസാധനങ്ങള്‍ കടകളില്‍ എത്തിക്കുക, റേഷന്‍ വ്യാപാരികള്‍ക്കു ന്യായ മായ പ്രതിഫലം ഉറപ്പുവരുത്തുക തുടങ്ങിയ നിയമവ്യവസ്ഥകള്‍ പാലിക്കാതെ ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതു ശരിയല്ലെന്നു കമ്മിറ്റി അഭിപ്രായപ്പെട്ടു.

നവംബറിലേക്കു മുന്‍കൂറായി അനുവദിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ സ്റോക്ക് ഉള്‍പ്പെടെ ബഹിഷ്കരിക്കാനും പ്രശ്നപരിഹാരം ഉണ്ടാവുന്നതു വരെ സ്റോക്കെടുക്കാതിരിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് തമ്പാനൂര്‍ രവി, വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറല്‍ സെക്രട്ടറി അഡ്വ.സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. സൈനുദീന്‍, വി.വി.രാജന്‍നായര്‍, സുരേഷ് കറ്റോട്, ഉണ്ണികൃഷ്ണന്‍ കാരക്കുന്നത്ത്, സി.ബാബുരാജ്, ബാബു കുട്ടോത്ത്, ഇരിങ്ങണ്ണൂര്‍ ബാബു എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.