ഹിന്ദിപ്രചാര സഭ അഴിമതിവിരുദ്ധ സമിതിക്കു ജയം
Tuesday, October 21, 2014 12:32 AM IST
കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭാ കേരള ഘടകത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ.കെ.പി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ സംരക്ഷണ സമിതി വന്‍ ഭൂരിഭക്ഷത്തോടെ വിജയിച്ചു.

ആജീവനാന്ത അംഗങ്ങളുടെ പ്രതിനിധികളില്‍ 70ല്‍ 51 സീറ്റും സാധാരണ അംഗങ്ങളുടെ പ്രതിനിധികളില്‍ ഏഴില്‍ അഞ്ചു സീറ്റും സമിതി നേടി. എം.എസ്. മുരളീധരന്‍, ഇ.എസ്. ജോസ് എന്നിവര്‍ നയിക്കുന്ന പാനലിനാണു തിരിച്ചടി നേരിട്ടത്.

ഹൈക്കോടതി നിരീക്ഷണത്തിലായിരുന്നു മൂന്നു മാസം നീണ്ട തെരഞ്ഞെടുപ്പു പ്രക്രിയ. നവംബര്‍ നാലിനു സമിതി ഭാരവാഹികളെ നിശ്ചയിക്കും.


കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുധികം വോട്ടര്‍മാരുള്ളത് എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്. 6,860 ആജീവനാന്ത അംഗങ്ങളും ആയിരത്തോളം സാധാരണ അംഗങ്ങളുമാണു സഭയിലുള്ളത്. എറണാകുളത്തെ 29 സീറ്റുകള്‍ ഹരിദാസ് അനുകൂലികളും തൃശൂര്‍ ജില്ലയിലെ 11 സീറ്റ് എം.എസ്. മുരളീധരന്റെ പാനലും പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.