സംവരണം അനുവദിക്കണമെന്നു ഹൈക്കോടതി
Tuesday, October 21, 2014 12:34 AM IST
കൊച്ചി: പൊതുമേഖല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 1996 മുതലുള്ള സംവരണ ഒഴിവുകളില്‍ ശാരീരിക ന്യൂനതയുള്ളവര്‍ക്കു നിയമനത്തിന് അര്‍ഹതയുണ്െടന്നു ഹൈക്കോടതി. അസിസ്റന്റ് ഗ്രേഡ്-2, ക്ളാര്‍ക്ക്, ജൂണിയര്‍ ക്ളാര്‍ക്ക്, ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക്, കാഷ്യര്‍ എന്നീ തസ്തികകളില്‍ ഒഴിവുണ്ടായിട്ടും വികലാംഗരെ പരിഗണിക്കുന്നില്ലെന്നാരോപിച്ചു കണ്ണൂര്‍ സ്വദേശി ഇ. ദിനേശന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. മൂന്നു ശതമാനം സംവരണം ഈ തസ്തികകളില്‍ നീക്കിവയ്ക്കണമെന്നും നിലവിലുള്ള ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.