വിജ്ഞാപനം പുറപ്പെടുവിക്കുന്നതു തടഞ്ഞു
Tuesday, October 21, 2014 12:35 AM IST
കൊച്ചി: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതു ഹൈക്കോടതി തടഞ്ഞു. തെരഞ്ഞെടുപ്പിനായി സര്‍വകലാശാല ഇന്നു വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണു നടപടികള്‍ തടഞ്ഞു ജസ്റീസ് കെ. വിനോദ്ചന്ദ്രന്‍ ഉത്തരവായത്. വി. ശിവന്‍കുട്ടി എംഎല്‍എ, വിദ്യാര്‍ഥിയായ എം.ആര്‍. സിബി, സെനറ്റ് അംഗം ജെ. അഖില്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജികളില്‍ സര്‍വകലാശാലയോടു വിശദീകരണം തേടിയിട്ടുണ്ട്. വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.


സര്‍വകലാശാല സിന്‍ഡിക്കറ്റിലേക്കുള്ള ഒഴിവു നികത്താനുള്ള തെരഞ്ഞെടുപ്പിനു വേണ്ടിയാണു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍വകലാശാല ഒരുങ്ങിയത്. എന്നാല്‍, വോട്ടര്‍ പട്ടിക തയാറാക്കിയതില്‍ അപാകതയുണ്െടന്നും പരാതി കേള്‍ക്കാനോ പരിഹരിക്കാനോ സമയം അനുവദിക്കാതെയാണു വിജ്ഞാപനം പുറപ്പെടുവിക്കുന്നതെന്നും ആരോപിച്ചാണ് ശിവന്‍കുട്ടി എംഎല്‍എ ഹര്‍ജി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.