ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള അവസാനഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്
Tuesday, October 21, 2014 12:35 AM IST
തിരുവനന്തപുരം: കേരളത്തിലെ നാലു ഗവണ്‍മെന്റ് ലോ കോളജുകളിലേയും ആറു സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2014-15 വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കു പ്രവേശനത്തിനുള്ള അവസാന ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് 24നു നടക്കും.

റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ംംം.രലലസലൃമഹമ ഴ്ീ.ശി വൈബ്സൈറ്റ് വഴി ഇന്നു മുതല്‍ 23 വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ ക്രമീകരിക്കുകയും ആവശ്യമില്ലത്താത്തവ റദ്ദാക്കുകയും ചെയ്യാം.

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 25, 27, 28 എന്നീ തീയതികളില്‍ കോളജുകളില്‍ പ്രവേശനം നടത്തേണ്ടതാണ്.


സര്‍ക്കാര്‍ ലോ- കോളജുകളില്‍ അടയ്ക്കേണ്ട ഒന്നാം വര്‍ഷ ട്യൂഷന്‍ ഫീസ് 1500 രൂപയാണ് സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അടയ്ക്കേണ്ട ഒന്നാം വര്‍ഷ ട്യൂഷന്‍ ഫീസ് 20,000 രൂപയും തിരികെ ലഭിക്കുന്ന നിക്ഷേപ തുകയായ 50,000 രൂപയുമാണ്.

ഫീസ് സംബന്ധിച്ച വിവരങ്ങളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ംംം.രലലസലൃമഹമ.ീൃഴ എന്ന സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.